ആന്തൂർ നഗരസഭ സ്റ്റേഡിയം നവീകരണ പ്രെവർത്തങ്ങളുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ എം എൽ എ നിർവഹിച്ചു
കണ്ണൂർ : കേരള സർക്കാർ കായിക വകുപ്പ് തളിപ്പറമ്പ് നിയോജക മണ്ഡലം ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ 2.23 കോടിരൂപയുടെ ആന്തൂർ നഗരസഭ സ്റ്റേഡിയം നവീകരണ പ്രെവർത്തങ്ങളുടെ ഉദ്ഘാടനം നഗരസഭ സ്റ്റേഡിയത്തിൽ എം വി ഗോവിന്ദൻ എം എൽ എ നിർവഹിച്ചു.
ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ പി കെ ശ്യാമള,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ കെ വി പ്രേമരാജൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ എം ആമിന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ പി കെ മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ പി ഉണ്ണികൃഷ്ണൻ, സി ബാലകൃഷ്ണൻ ടി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.