പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും
തളിപ്പറമ്പ് : പെരിങ്ങോം വയക്കര മൂളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ (60) ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്ന കേസിൽ ഭാര്യ റോസമ്മയെ ആണ് തളിപ്പറമ്പ് അഡി. സെഷൻസ് ജഡ്ജ് കെ.എൻ പ്രശാന്ത് ശിക്ഷിച്ചത്. 2013 ജൂലായ് ആറിന് പുലർച്ചെയാണ് വീടിനു സമീപത്തെ റോഡരികിലാണ് ചാക്കോച്ചൻ്റെ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരിയെന്ന് കോടതി വ്യാഴാഴാഴ്ച കണ്ടെത്തിയിരുന്നു.