കണ്ണൂർ സർവകലാശാല ലിറ്റ്റേച്ചർ ഫെസ്റ്റിവൽ കെഎസ്യു ബഹിഷ്കരിച്ചു
കണ്ണൂർ : കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്യു പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ സർവ്വകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന ലിറ്റ്റേച്ചർ ഫെസ്റ്റിവെൽ കെ എസ് യു ബഹിഷ്കരിച്ചു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പങ്കെടുക്കേണ്ട കാമ്പസുകളിൽ രാഷ്ട്രീയമുണ്ടോ? എന്ന സെഷൻ ആണ് കെ എസ് യു ബഹിഷ്കരിച്ചത്.എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, എം എസ് എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീക്ക് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഏകാധിപത്യ അക്രമ രാഷ്ട്രീയത്തെ പിന്തുടരുന്ന ഒരു സംഘടനയുടെയും സംഘത്തിന്റെയും വേദികളിൽ പങ്കെടുക്കേണ്ടതില്ല എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ബഹിഷ്കരണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.