പി പി ദിവ്യക്കെതിരെ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം നടത്തി
പഴയങ്ങാടി : പി പി ദിവ്യക്കെതിരെ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അക്ഷയ് പറവൂർ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മാടായി, മാട്ടൂൽ, ഏഴോം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. പി പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് എരിപുരത്ത് നിന്ന് പ്രകടനമായി എത്തിയ ശേഷം പോലീസ് സ്റ്റേഷന്റെ മതിലിൽ പി പി ദിവ്യയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിക്കുകയായി രുന്നു. ശോബിത്ത് ചെങ്ങൽ, ശ്രീരാഗ് ബാബു, വിജേഷ് മാട്ടൂൽ, അക്ഷയ് മാട്ടൂൽ, അതുൽ പോള, ഷംജി മാട്ടൂൽ, മുബാസ് മുഹമ്മദ് അലി, തൻവീർ വാടിക്കൽ എന്നിവർ നേതൃത്വം നൽകി.