ഗോപി കൂവോടിന്റെ 2-ാമത്തെ പുസ്തകം “പ്രവാസം-കനലും കുളിരും ജനുവരി 19 ഞായറാഴ്ച പ്രകാശനം ചെയ്യും
കണ്ണൂർ : ഗോപി കൂവോടിന്റെ 2-ാമത്തെ പുസ്തകം “പ്രവാസം-കനലും കുളിരും 2025 ജനുവരി 19 ഞായറാഴ്ച രാവിലെ 9: 30 ന് പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് സൗത്ത് നേതൃത്വത്തിൽ കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ വച്ച് പ്രകാശനം ചെയ്യും. സൗദി അറേബ്യയിലെ പ്രവാസ അനുഭവങ്ങളുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ തീവ്രവും തീഷ്ണവുമായ ഉള്ളുലക്കുന്ന നൊമ്പരങ്ങൾ പ്രവാസത്തെയും നാടിനെയും കോർത്തിണക്കിയ സ്നേഹവും സൗഹൃദവും ചേർന്ന സത്യസന്ധമായ വിവരണമാണ് ഈ പുസ്തകത്തിൽ. കേരള സംഗീത നാടക അക്കാദമി സിക്രട്ടറി ശ്രീ കരിവെള്ളൂർ മുരളിയാണ് പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്. ഏറ്റുവാങ്ങുന്നത് പുകസ തളിപ്പറമ്പ് മേഖല പ്രസിഡന്റ് ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ.