ചെറുകുന്ന് സീതാറാം യെച്ചൂരി നഗറിൽ സിപിഐ എം ഏരിയാ സമ്മേളനം സംഘടിപ്പിച്ചു
കണ്ണൂർ : പാപ്പിനിശേരി, കണ്ണപുരം റെയിൽവേ സ്റ്റേഷനുകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സിപിഐ എം പാപ്പിനിശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപത്തെ സീതാറാം യെച്ചൂരി നഗറിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ നാരായണൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി എം വി ജയരാജൻ,സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി സുമേഷ്, ടി കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വിജിൻ, ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കണ്ണപുരം ചൈനാ ക്ലേ റോഡ് കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും നടത്തി.സിപിഐ എം പാപ്പിനിശേരി ഏരിയാ സെക്രട്ടറിയായി കെ നാരായണനെ തെരഞ്ഞെടുത്തു.20 അംഗ ഏരിയാ കമ്മിറ്റിയെയും 24 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു