കണ്ണൂർ കോർപറേഷനിൽ തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചു എൽ.ഡി.എഫ് ധർണ നടത്തി
കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചു എൽ.ഡി.എഫ് കോർപറേഷൻ കമ്മിറ്റി കോർപറേഷൻ കാര്യാലയത്തിന് മുൻപിൽ ധർണ നടത്തി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യത്തിനെതിരെ കോർപറേഷൻ നടപടിയെടുക്കാത്തതു കാരണമാണ് റെയിൽ വെസ്റ്റേഷനിൽ യാത്രക്കാരായ 15 പേർക്ക് കടിയേറ്റതെന്നും എം.വി ജയരാജൻ പറഞ്ഞു. റെയിൽവെ സ്റ്റേഷനിൽ നിന്നും യാത്രക്കാർക്ക് കടിയേറ്റത് ജനങ്ങളെ ഭീതിയിലാഴ്ത്തി യിരിക്കുകയാണ്. കോൺഗ്രസ് പോയി മുന്നണി ധാരണപ്രകാരം ലീഗ് മേയർ അധികാരത്തിൽ വന്നിട്ടും ഭരണത്തിൽ വലിയ മാറ്റമൊന്നുമില്ല. പിൻ സീറ്റ്ഡ്രൈവിങ്ങാണ് കണ്ണൂർ കോർപറേഷനിൽ നടക്കുന്നത്. പടിയൂരിലെ എ.ബി.സി കേന്ദ്രത്തിൽ നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവ് നായകളെ എത്തിക്കാൻ കോർപറേഷൻ ഭരണസമിതി തയ്യാറാകണം തെരുവ് നായ്ക്കളുടെ എണ്ണം കുറക്കാൻ അടിയന്തിര വന്ധ്യംകരണത്തിന് വിധേയമാക്കണം. ജനങ്ങളുടെ ആശങ്ക മാറ്റിയില്ലെങ്കിൽ ജനങ്ങൾ കോർപറേഷൻ യോഗത്തിലേക്ക് കടന്നുകയറുമെന്ന് ഓർക്കണമെന്ന് ജയരാജൻ മുന്നറിയിപു നൽകി. ധർണയിൽ കെ.പി സഹദേവൻ, എം. പ്രകാശൻ , വി.വി. സുമേഷ്. ഉണ്ണികൃഷ്ണൻ, അശോകൻ , പി.വി ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു