തോട്ടട ഗവ. ഐ ടി ഐയിൽ കെ എസ് യു പ്രവർത്തകരെ അക്രമിച്ച കേസിൽ 3 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ : തോട്ടട ഗവ. ഐ ടി ഐയിൽ കെ എസ് യു പ്രവർത്തകരെ അക്രമിച്ച കേസിൽ 3 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി മാങ്ങാട്ടിടം സ്വദേശി എൻ അശ്വിൻ, മടത്തുംഭാഗത്തെ എ. ഷാരോൺ, അലക്സ് വിൻസന്റ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമ കേസിലാണ് അറസ്റ്റ്.