ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും
കണ്ണൂർ : ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും. ദേശീയപാത 6 വരിയാകുന്നതോടെ രൂക്ഷമാകാനിടയുള്ള കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി. സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ സംയുക്ത ആക്ഷൻ കമ്മിറ്റി യോഗമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ജനകീയ സമര പ്രഖ്യാപന കൺവെൻഷൻ നടാലിൽ മേയർ മുസ്ലീഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ബസ് സർവ്വീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കേണ്ട അവസ്ഥയെന്ന് രാജ് കുമാർ കരുവാരത്ത് ഹർത്താലിന് ഭരണ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും.