കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി പി നിധിൻരാജ് ചാർജെടുത്തു
കണ്ണൂർ : കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി പി നിധിൻരാജ് ചാർജെടുത്തു. സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന അജിത് കുമാർ പാലക്കാട്ടേക്ക് സ്ഥലം മാറി പോയ ഒഴിവിലേക്കാണ് നിധിൻരാജ് എത്തിയിട്ടുള്ളത്. 2019 ഐ പി എസ് ബേച്ച്കാരനായ ഇദ്ദേഹം കാസർഗോഡ് ബേക്കൽ സ്വദേശിയാണ്. കോഴിക്കോട് റൂറൽ പോലീസ് കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ തലശ്ശേരി എ എസ് പി. ആയി പ്രവർത്തിച്ചിട്ടുണ്ട്.