കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കണ്ണൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏഴോം നരിക്കോട് ഏച്ചിൽമൊട്ട സ്വദേശി പി പി ശ്രീരാഗ് ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി ക്കെയായിരുന്നു മരണം. ശനിയാഴ്ച രാത്രി 11 മണിക്ക് പരിയാരം പൊയിൽ ടൗണിൽ വച്ചാണ് അപകടം നടന്നത്. ശ്രീരാഗും സുഹൃത്തും സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടു പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മെഡിക്കൽ റപ്പായി ജോലി ചെയ്യുകയാണ് ശ്രീരാഗ്. ഗുരുതര പരിക്കുകളോടെ നരിക്കോട് സ്വദേശിയും സുഹൃത്തുമായ സി വി റൂബിൻ ചികിത്സയിൽ തുടരുകയാണ്. പരേതനായ കുതിരുമ്മൽ ശശിധരൻ,പി പി ഗിരിജ ദമ്പദികളുടെ മകനാണ്. പി പി വൈശാഖ് ആണ് സഹോദരൻ.