എളേടത്ത് അരമന ശ്രീ മുത്തപ്പൻ ദേവസ്ഥാനം പ്രതിഷ്ഠാദിന വെള്ളാട്ടം നടന്നു
കണ്ണൂർ : എളേടത്ത് അരമന ശ്രീ മുത്തപ്പൻ ദേവസ്ഥാനം പ്രതിഷ്ഠാദിന വെള്ളാട്ടം നടന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ദേവസ്ഥാനത്ത് എത്തിയത്. രാവിലെ പയംകുറ്റിയും ഉച്ചയ്ക്ക് മലയിറക്കലും നടന്നു. കൺകണ്ട ദൈവവും കാരുണ്യ മൂർത്തിയുമായ ശ്രീ മുത്തപ്പൻ ബാല്യകാലം ചിലവഴിച്ച പുരാണ പ്രസിദ്ധവും പവിത്രവുമായ പുണ്യസ്ഥാനം ആണ് പൂപ്പറമ്പ് ശ്രീ എളേടത്ത് അരമന ശ്രീമുത്തപ്പൻ ദേവസ്ഥാനം, മുത്തപ്പഭഗവാന്റെ പാതസ്പർശമേറ്റ് അനുഗ്രഹീതമായ പരിപാവനമായതാണ് ദേവസ്ഥാനത്ത് വെള്ളാട്ടം കെട്ടിയാടി. എളേടത്ത് അരമന ദേവസ്ഥാനത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. എല്ലാ ശനിയാഴ്ചകളിലും സംക്രമദിവസങ്ങളിലും വൈകുന്നേരം നടതുറന്ന് വിശേഷാൽ പയംകുറ്റി നടന്നുവരുന്നുണ്ട്. ജനുവരി 5 ന് ഞായറാഴ്ച നേർച്ച വെള്ളാട്ടം ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.