മലബാറിൻ്റെ വസ്ത്രവിസ്മയമായ കണ്ണൂർ ലുലു സാരീസിൽ കല്യാണ മേളം വെഡിംഗ് ഫെസ്റ്റിന് തുടക്കമായി
കണ്ണൂർ : മലബാറിൻ്റെ വസ്ത്രവിസ്മയമായ കണ്ണൂർ ലുലു സാരീസിൽ കല്യാണ മേളം വെഡിംഗ് ഫെസ്റ്റിന് തുടക്കമായി. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര ലോഞ്ചിംഗ് നിർവ്വഹിച്ചു. ഏത് ബഡ്ജറ്റിനും ഇണങ്ങുന്നു വിവാഹ വസ്ത്രങ്ങളുടെ ഉന്നത ശ്രേണിയാണ് കല്യാണ മേളത്തിലൂടെ ലുലു സാരീസിൽ ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയും വിലക്കുറവും വൈവിധ്യവുമാണ് ലുലു സാരീസിനെ വ്യത്യസ്തമാക്കുന്നത്. കണ്ണൂരിൻ്റെ വികസന സ്വപ്നങ്ങൾക്കൊപ്പം എന്നും തോളോടുതോൾ ചേർന്ന് സഞ്ചരിക്കുന്ന ലുലു ഗ്രൂപ്പ് അതിൻ്റെ 25ാം വാർഷികത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന വേളയിൽ ഉപഭോക്താക്കൾ ക്കായി നിരവധി പദ്ധതികളാണ് ഒരുക്കുന്നത്. ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ഹമീദ് ലുലു സാരീസ് എംഡി ഹബീബ് പി. കെ, ലുലുസാരീസ് ജനറൽ മാനേജർ നബീൽ അഹമ്മദ്, മുഹമ്മദ് അനീസ്, ലുലു ഗോൾഡ് ഡയറക്ടർ ജസീർ കരീം തുടങ്ങിയർ പങ്കെടുത്തു.