ആലക്കോട് 38 ലിറ്റർ വിദേശമദ്യവും ഓട്ടോറിക്ഷയും സഹിതം പ്രതി അറസ്റ്റിൽ
ആലക്കോട് : 38 ലിറ്റർ വിദേശമദ്യവും ഓട്ടോറിക്ഷയും സഹിതം പ്രതി അറസ്റ്റിൽ തിരുമേനി കോക്കടവ് സ്വദേശി എം വി ജോബിൻസിനെയാണ് ആലക്കോട് എക്സ്സൈസ് അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് ഇൻസ്പെക്ടർ തോമസ് ടി കെയും പാർട്ടിയും നടത്തിയ റെയ്ഡിൽ പെരിങ്ങാലയിൽ വച്ചാണ് KL 60 E .486 നമ്പർ ഓട്ടോറിക്ഷയിൽ ഒട്ടോയിൽ കടത്തുകയായിരുന്ന 38 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജു വി.വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സുരേന്ദ്രൻ. എം, പ്രദീപ് കുമാർ സി, CEO മാരായ ധനേഷ് വി, പ്രണവ്.ടി ഡ്രൈവർ പുരുഷോത്തമൻ എന്നിവർ ഉണ്ടായിരുന്നു