കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിച്ചു
കണ്ണൂർ : കണ്ണൂർ മൊകേരിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ ശ്രീധരന്റെ മൃതദേഹം സംസ്കരിച്ചു. വളള്യായിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ജനപ്രതിനിധികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വനംവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ ആദ്യ ഘഡു ഇന്ന് കൈമാറും. ഇന്നലെയാണ് കൃഷിയിടത്തിൽ വച്ച് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്.