“പ്രണാം മലബാർ” 2025 ലെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ദുബായിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ നായർ കൂട്ടായ്മയായ “പ്രണാം മലബാർ” 2025 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പഠനത്തിൽ മികച്ച നേട്ടം കൈവരിച്ച കണ്ണൂർ ജില്ലയിലെ മുന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ സഹായത്തിന് അപേക്ഷിക്കാം.
2025-ൽ SSLC, Plus Two, Degree കോഴ്സുകൾ ഉന്നത മാർക്കോടെ പൂർത്തിയാക്കി തുടർപഠനത്തിനോ, തൊഴിൽ അധിഷ്ഠിത കോഴ്സുകളിലോ ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ ക്കാണ് ഈ ധനസഹായം ലഭിക്കുക. അപേക്ഷകർക്ക് www.pranammalabar.com എന്ന വെബ്സൈറ്റിൽ ലഭ്യമായ ഓൺലൈൻ ലിങ്ക് വഴി അപേക്ഷാ ഫോറം പൂരിപ്പിച്ച് 2025 ആഗസ്ത് 06 നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് pranamuae@gmail.com എന്ന ഇ-മെയിലിലോ, +971555637843 എന്ന വാട്സ്ആപ്പ് നമ്പറിൽ ശ്രീ. പ്രശാന്ത് നമ്പ്യാരുമായോ ബന്ധപ്പെടാവുന്നതാണ്.