തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ-5 2026 ജനുവരി 4 ന് നടക്കും
കണ്ണൂർ : തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ-5 2026 ജനുവരി 4 ന് നടക്കും. കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന സംഘടക സമിതി രൂപീകരണ യോഗം സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ഡിഎംസി മാനേജർ ജിഷ്ണു ഹരിദാസൻ സ്വാഗതം പറഞ്ഞു. ഡിടിപിസി സെക്രട്ടറി സൂരജ്. പി.കെ അധ്യക്ഷത പറഞ്ഞു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അർജുൻ.എസ്.കെ പരിപാടി വിശദീകരണം ചെയ്തു.തലശ്ശേരി സബ് കളക്ടർ ശ്രീ.കാർത്തിക് പാണിഗ്രഹി, നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ജമുനാറാണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു.101 അംഗ സംഘാടക സമിതിയും വിവിധ ഉപസമിതികളും രൂപവത്കരിച്ചു.
തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ-5 സംഘാടക സമിതി രക്ഷധികാരിയായി സ്പീക്കർ എ.എൻ.ഷംസീറിനെയും, ചെയർമാനായി തലശ്ശേരി സബ് കളക്ടർ കാർത്തിക്ക് പാണിഗ്രഹിയെയും,ജനറൽ കൺവീനറായി ഡിടിപിസി സെക്രട്ടറി സൂരജ്. പി.കെ യും ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ചു. തുടർന്ന് ബഹു.സ്പീക്കർ എ.എൻ ഷംസീർ ഹെറിറ്റേജ് റൺ സീസൺ -5 ന്റെ സംഘടക സമിതി ഓഫീസ് ഉദ്ഘാടനവും, ടീ ഷർട്ട് പ്രകാശനവും നിർവഹിച്ചു. ഇത്തവണ ഹെറിറ്റേജ് റൺ 21 കിലോമീറ്റർ ആയിട്ടാണ് സംഘടിപ്പിക്കു ന്നത്. www.mythalassery.in എന്നാ വെബ്സൈറ്റ് വഴിയോ സബ് ട്രഷറിക്ക് മുൻവശമുള്ള ഡിഎംസി ഓഫീസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്.