വേളാപുരത്ത് ചെറു അടിപ്പാത നിർമ്മിക്കാൻ പോലീസ് സംരക്ഷണയിൽ ഞായറാഴ്ച അടയാളപ്പെടുത്തൽ നടത്തി
പാപ്പിനിശ്ശേരി : ദേശീയപാതയിൽ വേളാപുരത്ത് ചെറു അടിപ്പാത നിർമ്മിക്കാൻ പോലീസ് സംരക്ഷണയിൽ ഞായറാഴ്ച അടയാളപ്പെടുത്തൽ നടത്തി. വളപട്ടണത്തുനിന്നെത്തിയ പോലീസ് സംഘത്തിന്റെ സംരക്ഷണയിലാണ് അടയാളപ്പെടുത്തൽ നടന്നത്. വേളാപുരം അടിപ്പാത കർമസമിതി പ്രതിഷേധവുമായെ ത്തിയിരുന്നു. നിലവിൽ എട്ട് സ്വകാര്യ ബസുകൾ വേളാപുരം-മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്ക് സർവീസ് നടത്തുന്നുണ്ട്. കൂടാതെ തിരക്കേറിയ ജനവാസമേഖലയും വിവിധ സർക്കാർ ഓഫീസുകളും സർക്കാർ ഹയർ സെക്കൻഡറി സ്കൂളും നിരവധി ആരാധനാലയങ്ങളും ഈ റോഡരികിലുണ്ട്. വലിയ വാഹനങ്ങൾ കടക്കാൻപറ്റുന്ന അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷത്തിലധികമായി കർമസമിതി സമരത്തിലായിരുന്നു. ഒടുവിൽ വേളാപുരം കവലയിൽ രണ്ടുമീറ്റർ നീളവും 2.2 മീറ്റർ ഉയരമുള്ള ചെറു അടിപ്പാതക്കാണ് അനുമതിനൽകിയത്. ഇരുചക്രവാഹന ങ്ങളും ഓട്ടോയും മാത്രം കടക്കാൻപറ്റുന്ന അടിപ്പാത പ്രദേശത്തിന് ആവശ്യമില്ലെന്ന നിലപാടിലാണ് കർമസമിതി.