എൻ എസ് എസ് സപ്തദിനം; തടയണ നിർമ്മിക്കുകയും പൊതുയിടങ്ങൾ ശുചീകരിക്കുകയും ചെയ്തു
തളിപ്പറമ്പ : പട്ടുവം ഗവ: ഹയർ സെക്കണ്ട റി സ്കുളിൽ നടന്നുവരുന്ന എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായാണ് പട്ടുവം ഇടമൂട് പ്രദേശത്ത് തടയണയും മംഗലശേരിയിൽ പൊതുയിടങ്ങൾ ശുചീകരിക്കുകയും ചെയ്തത്. ഇടമൂട് പ്രദേശത്ത് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിനു വേണ്ടിയാണ് ബണ്ട് നിർമ്മിച്ചത്. പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി പി സുരേശൻ, വി വി ദിനേശൻ, ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി പി സുകുമാരി എന്നിവർ പ്രസംഗിച്ചു. കേമ്പ് ഓഫീസർ ടി ശ്രാവൺ സ്വാഗത പറഞ്ഞു.
മംഗലശേരി നവോദയ അർട്ട്സ് ആൻറ് സ്പോർട്ട്സ് ക്ലബ്ബുമായി ചേർന്നാണ് മംഗലശേരിയിൽ ശുചീകരണ പ്രവർത്തി നടത്തിയത്. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ പി എസ് ശശികല, പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ആനക്കീൽ ചന്ദ്രൻ, നവോദയ ക്ലബ്ബ് പ്രസിഡണ്ട് എ പ്രസന്ന, സെക്രട്ടരി ഇ പി അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. മയ്യിൽ ഐ ടി എം കോളേജ് ഓഫ് ആർട്ട്സ് ആൻ്റ് സയൻസ് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടക്കുന്നത്. 24 ന് ആരംഭിച്ച ക്യാമ്പ് നാളെ (ചൊവ്വാഴ്ച) സമാപിക്കും.