ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാതല അധ്യാപക ശിൽപശാല സംഘടിപ്പിച്ചു
കണ്ണൂർ : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാതല അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ശിൽപശാല ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് ജില്ലാ പ്രസിഡണ്ട് എൻ ടി സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്ന് ഇരുനൂറോളം അധ്യാപകർ ശിൽപശാലയിൽ പങ്കെടുത്തു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചെയർമാൻ കെ ജി ബാബു, സെക്രട്ടറി ടി കെ ശ്രീധരൻ, ജെ ആർ സി ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, എം സുരേശൻ തുടങ്ങിയവർ സംസാരിച്ചു