മയ്യിൽ കൊയ്യത്ത് മർക്കസ് ഇംഗ്ലീഷ് സ്കൂളിൻ്റെ ബസ് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കണ്ണൂർ : ചെങ്ങളായി പഞ്ചായത്തിലെ കൊയ്യത്ത് മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്ക്.. മർക്കസിൽ നിന്നും വിവാഹ സൽക്കാരത്തിന് പോവുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ആയി പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശ്രീകണ്ഠാപുരം പോലീസ് സംഭവസ്ഥലത്ത് എത്തി. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.