ചന്ദ്രകളഭം വയലാർ അനുസ്മരണവും ഗാനാലാ പനവും
ധർമ്മശാല : ജനമൈത്രി വായനശാല & ആൻഡ് ഗ്രന്ഥാലയം കെ എ പി 4 മാങ്ങാട്ടുപറമ്പ് ഒക്ടോബർ 27 ന് മലയാളത്തിന്റെ എക്കാലത്തെയും സർഗ്ഗധനനായ കാവ്യ പ്രതിഭ വയലാർ രാമവർമ്മയുടെ അനുസ്മരണവും വയലാർ ഗാനങ്ങളെയും കവിതകളെയും കോർത്തുണക്കി കൊണ്ടുള്ള ” ചന്ദ്രകളഭം” ഗാനസന്ധ്യയും ഒരുക്കി വയലാറിന്റെ ഓർമ്മകൾക്ക് പ്രണാമമേകി. ജനമൈത്രി വായനശാലയുടെ നേതൃത്വത്തിൽ കെ എ പി 4 ഡ്രിൽഹാളിൽ നടന്ന വയലാർ അനുസ്മരണം ഡെപ്യൂട്ടി കമാണ്ടന്റ് ശ്രീ ഹരി എം ഉദ്ഘാടനം ചെയ്തു.
വയലാറിന്റെ സിനിമാഗാനങ്ങളും കവിതകളും നാടക ഗാനങ്ങളും മലയാളിയുടെ സാംസ്കാരിക ജീവിത ത്തെയും നിത്യജീവിതത്തെയും എത്രമേൽ ആഴത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതിനെയും നവോത്ഥാന കേരളത്തിന്റെ പ്രയാണത്തിൽ വയലാർ കൃതികൾ നൽകിയ ഊർജ്ജ പ്രവാഹത്തെ യും വിശകലനം ചെയ്തുകൊണ്ട് സാഹിത്യകാരനും ഫോക്ക് ലോറിസ്റ്റുമായ മിനേഷ് മണക്കാട് വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. വയലാർ അനുസ്മര ണതിൽ ജനമൈത്രി വായനശാലയുടെ സെക്രട്ടറി വിശ്വംഭരൻ കെ സ്വാഗതവും അസിസ്റ്റന്റ് കമണ്ടന്റ് ശ്രീ രാജീവൻ എ അധ്യക്ഷത വഹിക്കുകയും ജനമൈത്രി വായനശാല പ്രസിഡണ്ട് ശ്രീ ദിനേശൻ പി പി നന്ദി പറയുകയും ചെയ്തു.
ജനമൈത്രി വായനശാലയുടെ വയലാർ അനുസ്മരണത്തിൽ രാധാകൃഷ്ണൻ കാവുമ്പായി ( KPOA പ്രസിഡണ്ട്) ബാബു ടി (KPOA സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ) സുജിത്ത് സി കെ ( KPA വൈസ് പ്രസിഡണ്ട്) ഷിജി കെ പി (പ്രസിഡന്റ് വായനശാല വനിതാ വേദി ) നൈനിക ദീപേഷ് (പ്രസിഡണ്ട് വായനശാല ബാലവേദി ) രഞ്ജിത്ത് (സെക്രട്ടറി മൈത്രീ പാലിയേറ്റിവ് കെയർ ) എന്നിവർ സംസാരിച്ചു. തുടർന്ന് വയലാറിന്റെ സിനിമ നാടക ഗാനങ്ങളെയും കവിതകളെയും ഓർത്തോടുള്ള കോർത്തുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങ ളും ഗാനസന്ധ്യയും അരങ്ങേറി. പരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥർ കുടുംബാംഗങ്ങൾ, ബാലവേദി വനിതാവേദി പ്രവർത്തകരും, കെ എ പി 4 , പാലക്കാട് കെ എ പി 2 ക്യാമ്പിൽ നിന്നുള്ള പോലീസ് ട്രെയിനികളും പങ്കാളികളായി.