തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം അലൂമിനി മീറ്റ് സംഘടിപ്പിച്ചു
തളിപ്പറമ്പ് : തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം അലൂമിനി മീറ്റ് സംഘടിപ്പിച്ചു. 1969 മുതൽ 2025 വരെ വിവിധ ബാച്ചുകളിലായി ബി.എസ് സി മാത്തമാറ്റിക്സ് പഠിച്ച നൂറോളം പേർ മീറ്റിൽ പങ്കെടുത്തു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ടി പി ഷെഫീക്കിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഇസ്മയിൽ ഓലയിക്കര ഉദ്ഘാടനം ചെയ്തു. CDMEA ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്ട്മെന്റിൽ നിന്നും റിട്ടയർ ചെയ്ത പ്രൊഫ. ടി പി ഹമീദ്, പ്രൊഫ. എം. എ. എച്ച് ഖാൻ, പ്രൊഫ. പി മൂസ, പ്രൊഫ. ജസീന്ത ലൂക്ക എന്നിവരെ ആദരിച്ചു. ഒ വി വിജയൻ, ഡോ. എസ്.എം. ഷാനവാസ്, പി സി സിദ്ദീഖ്, എം പി സിറാജുദ്ദീൻ, കെ പി ലദീദ് എന്നിവർ സംസാരിച്ചു. കെ മുഹമ്മദ് അഷ്ഫാഖ് സ്വാഗതവും കെ ടി പി അംജദ നന്ദിയും പറഞ്ഞു.