തളിപ്പറമ്പ് സർസയ്യിദ് കോളജിൽ സ്പേസ് സൂത്ര ശാസ്ത്ര പ്രദർശനം തുടങ്ങി
തളിപ്പറമ്പ് : തളിപ്പറമ്പ് സർസയ്യിദ് കോളജി ൽ ഊർജ്ജതന്ത്ര വിഭാഗത്തിൻ്റെ നേതൃത്വ ത്തിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. പ്രോഗ്രാമിൻ്റെ ഔപചാരിക ഉൽഘാടനം കണ്ണൂർ യുനിവേഴ്സിറ്റി വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയരക്റ്റർ ഡോ. കെ. വി സുജിത്ത് നിർവ്വഹിച്ചു. ശാസ്തപ്രദർശന വും ഫിലിം ഫെസ്റ്റിവലും കോളേജ് മാനേജർ അഡ്വക്കേറ്റ് പി.മഹമൂദും ഫുഡ് ഫെസ്റ്റിവൽ ഡിസ്നി വേവ് പയ്യാമ്പലം MD ശ്രീ.സി.വി.ഫൈസലും നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ. ടി. പി നഫീസ ബേബി അധ്യക്ഷയായി എച്ച്. ഓ.ഡി.ഡോ.ഫൈറൂസ കെ.കെ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഡോ. ഹാരിസ് പദ്ധതി വിശദീകരണവും നടത്തി. മുഹമ്മദ് റിഫാൻ,ഷിസ ഖദീജ, നിമ ഫാത്തിൻ പങ്കെടുത്തു. രാവിലെ പത്ത് മണി മുതൽ വിവിധ സ്ക്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ ശാസ്ത്ര സിനിമാ പ്രദർശനങ്ങൾ കാണുവാനെത്തി.