അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂളിൽ എൻസിസിയുടെ നേതൃത്വത്തിൽ യോഗാ ദിന പരിപാടി നടന്നു
കണ്ണൂർ : അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂളിൽ എൻസിസിയുടെ നേതൃത്വത്തിൽ നടന്ന യോഗാ ദിന പരിപാടിയിൽ, പിടിഎ പ്രസിഡണ്ട് അനീഷ് കുമാർ അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സലീം ടി കെ പരിപാടി ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ സൈറാബാനു വിശിഷ്ടാതിഥി യായി. എൻസിസി ഓഫീസർ രജിന കൃഷ്ണൻ യോഗ ഇൻസ്ട്രക്ടർ ആയ സ്മിത, സ്കൂളിലെ തന്നെ മുൻ NCC കേഡറ്റും, സംസ്ഥാന തല യോഗ ജേതാവും ആയ മുഹമ്മദ് മുനവിർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി