റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരന് മരിച്ചു
കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരന് മരിച്ചു. എറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ് കയറാൻ ശ്രമിക്കുന്നതിനിടെ യാണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 2.50ഓടെയാണു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്. ട്രെയിനിലേക്ക് കയറുന്നതിനിടെ കാൽ വഴുതുകയായിരുന്നുവെന്നാണു വിവരം. ട്രെയിനിനിടയിൽനിന്ന് പുറത്തെടുത്ത് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രെയിൻ യാത്ര പുറപ്പെടും മുൻപ് തന്നെ ഇദ്ദേഹം പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനില്‍ കയറാൻ ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ കാല് വഴുതി വീണു. ഇദ്ദേഹത്തോടൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ട്രെയിൻ ഈ സമയത്ത് തന്നെ പുറപ്പെട്ടതോടെ ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. അപകടത്തില്‍ ഫോണ്‍ തകർന്നുപോവുക കൂടി ചെയ്തതോടെ മരിച്ചതാരാണെന്ന് സ്ഥിരീകരിക്കാൻ മറ്റ് വഴികള്‍ തേടേണ്ടതായി വന്നു. ഓടിക്കൂടിയ യാത്രക്കാരാണ് ഇദ്ദേഹത്തെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ നിന്ന് വലിച്ച് പുറത്തെടുത്തത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.