1. 370 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്നതിന് പശ്ചിമബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു
കണ്ണൂർ : പാപ്പിനിശ്ശേരി വേളാപുരം മാങ്കടവ് പറശ്ശിനി റോഡിൽ ദുബായ് കടവ് എന്ന സ്ഥലത്ത് വെച്ച് എക്സൈസ് എൻ ഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സി.യുടെ നേതൃത്വത്തിൽ 1. 370 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്നതിന് പശ്ചിമബംഗാൾ സ്വദേശിയായ ഷൈഖ്റഹീം എന്നയാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് സൂക്ഷിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിബു കെ. സി, അബ്ദുൾ നാസർ ആർ.പി, അനിൽകുമാർ പി.കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഖാലിദ്.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ.ടി, കെ.ശരത് പി.ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്ന ആർ കെ എന്നിവരും ഉണ്ടായിരുന്നു.