പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കെ എസ് കെ ടി യു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംവരണം അട്ടിമറിക്കാതിരിക്കാനുള്ള നിയമം പാർളമെൻ്റ് പാസാക്കുക, ഇന്ത്യയിൽ ജാതി സെൻസസ് നടപ്പിലാക്കുക, സ്വകാര്യ മേഖലയിൽ സംവരണം നിയമം മൂലം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. പി പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എ സുനിൽകുമാർ, വി വി റീത്ത, എം ഒ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.