കണ്ണൂരിലും കാസര്‍കോടും വെള്ളവയറൻ പരുന്തുകളുടെ എണ്ണത്തിൽ വന്‍ വര്‍ധനവ്
കണ്ണൂർ : കേരളത്തിലെ വടക്കേ അറ്റത്തെ ജില്ലകളായ കണ്ണൂരിലും കാസര്‍കോടും വെള്ളവയറൻ പരുന്തുകളുടെ എണ്ണത്തിൽ വന്‍ വര്‍ധനവ്. പ്രജനന കാലത്തെ കൂടുകളുടെ സർവേയിലാണ് വെള്ളവയ റൻ പരുന്തുകളുടെ എണ്ണത്തിൽ വൻ വർധനയെന്ന് കണ്ടെത്തിയത്. രണ്ട് ജില്ലകളിലായി 17 നെസ്റ്റിങ് സൈറ്റുകളാണ് കണ്ടെത്തിയത്. ഇതിൽ 10 എണ്ണം കാസർകോടും 7 എണ്ണം കണ്ണൂരിലുമാണ് എന്നതാണ് പ്രത്യേകത. മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫ് (മാർക്), കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനും കാസർകോട് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തി ലാണ് വെള്ളവയറൻ കടൽ പരുന്തുകളുടെ സർവേ നടത്തിയത്.
കടലോരങ്ങളിലും സമീപ പ്രദേശങ്ങളിലെ യും കാറ്റാടി മരങ്ങളിലും ഉയരം കൂടിയ മരങ്ങളിലുമാണ് ഇവ കൂടുകൂട്ടുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവ പ്രധാനമായും കൂട് വയ്ക്കുന്നതെന്ന് മാർക് പ്രവർത്തകനായ റോഷൻ പറയുന്നു. ആരോഗ്യകരമായ സമുദ്രത്തി ന്റെയും തീരദേശ പരിസ്ഥിതിയുടെയും പ്രധാന സൂചകമായാണ് വെള്ളവയറൻ പരുന്തുകൾ വർത്തിക്കുന്നത്. സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഈയിനം പരുന്തുകൾ കൂടുകൂട്ടുന്നതായി കാണപ്പെടുന്നത്. സമീപ വർഷങ്ങളിൽ കൂടുകൂട്ടുന്നവയുടെ എണ്ണം കുറയുന്നത് സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു. 1996ൽ 25 സജീവ നെസ്റ്റിങ് സൈറ്റുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം 13 സൈറ്റുകളാണ് ഉണ്ടായിരുന്നത്. ഇൗ വർഷത്തെ വർധന പുരോഗതിയെ സൂചിപ്പിക്കുന്നതായും നിരീക്ഷകർ പറയുന്നു.