ലൈസൻസ്ഡ് എഞ്ചിനീയർസ് &സൂപ്പർവൈസർസ് ഫെഡറേഷൻ ആന്ദൂർ യൂണിറ്റ് കൺവെൻഷൻ നടത്തി
കണ്ണൂർ : LENSFED ആന്ദൂർ യൂണിറ്റ് കൺവെൻഷൻ നടത്തി. ലൈസൻസ്ഡ് എഞ്ചിനീയർസ് &സൂപ്പർവൈസർസ് ഫെഡറേഷൻ കേരളത്തിലെ കെട്ടിട നിർമാണ രംഗത്തെ സാങ്കേതിക വിദഗ്ധരുടെ ഏറ്റവും വലിയ സംഘടനയായ LENSFED ന്റെ ആന്ദൂർ യൂണിറ്റ് സമ്മേളനം നടന്നു. കുഴിച്ചാലിലുള്ള ലയൻസ്ക്ലബ് ഹാളിൽ നടന്ന ചടങ്കിൽ ആന്ദൂർ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ KV പ്രേമരാജൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സെക്രട്ടറി CN പ്രതീഷ് സ്വാഗതം പറഞ്ഞു OT രമേശൻ അധ്യക്ഷത വഹിച്ചു. രജീഷ് മാത്യു, ശശിന്ദ്രൻ C, പോള ചന്ദ്രൻ, പ്രജിത്ത് K, ഹരിദാസൻ V, എന്നിവർ സംസാരിച്ചു. രാജേഷ് V നന്ദി പറഞ്ഞു.