ചക്കരക്കല്ലിലെ ബിൽഡിംഗ് മെറ്റീരിയൽസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപകരുടെ പ്രതിഷേധ സംഗമം നടന്നു
കണ്ണൂർ : കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന ചക്കരക്കല്ലിലെ ബിൽഡിംഗ് മെറ്റീരിയൽസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപകരുടെ പ്രതിഷേധ സംഗമം നടന്നു. പി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഗമത്തോടനു ബന്ധിച്ച് ടൗൺ കേന്ദ്രികരിച്ച് നടന്ന പ്രതിഷേധ മാർച്ച് സൊസൈറ്റിക്ക് മുന്നിൽ സമാപിച്ചു. വി.കെ. അബ്ദുൾ കാദർ സ്വാഗതം പറഞ്ഞു. ഒ.കെ. ബാബു അധ്യക്ഷനായി. നിക്ഷേപകരുടെ പണം തിരികെ ലഭിക്കാത്ത പക്ഷം സെക്രട്ടറി, അറ്റൻ്റർ എന്നിവരുടെ വീട്ടിലേക്കും തുടർന്ന് പ്രസിഡൻ്റിൻ്റെ മുഹമ്മദ് ഫൈസൽ മാഷുടെ വീട്ടിലക്കും പ്രതിഷേധ സമരം വ്യാപിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. കോടികളുടെ അഴിമതിയാണ് സംഘത്തിൽ നടന്നിട്ടുള്ളത്. ഏകദേശം 11 കോടിയുടെ തിരിമറി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. വഞ്ചനയ്ക്ക് ഇരയായ നിരവധി പേർ ഇന്നത്തെ സമരത്തിൽ പങ്കെടുത്തു