എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് തളിപ്പറമ്പിൽ ഉജ്വല സ്വീകരണം
തളിപ്പറമ്പ് : കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയും അപമാനവുമാണ് ഉണ്ടായതെന്നും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൻ്റെ കഴിഞ്ഞ പത്ത് ബജറ്റിലും അവഗണിച്ച തിന് പുറമേ കേരളത്തിന് എതിരെ അപവാദ പ്രചരണവും നടത്തിയെന്ന് എം.വി ഗോവിന്ദൻ. എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം. രാഷ്ട്രീയ പകപോക്ക ലാണ് കേരളത്തോട് കാണിക്കുന്നത്. അദ്ദേഹം കൂട്ടിചേർത്തു. എ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.എസ്. സലീഖ, കെ.കെ. രാഗേഷ്, ടി.വി. രാജേഷ്, പി. സന്തോഷ്, കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയെ പ്ലാസ ജംഗ്ഷനിൽ നിന്ന് സ്വീകരിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളു ടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ കാക്കാത്തോട് ബസ് സ്റ്റാൻഡിലെ സമ്മേളന നഗരിയിലേക്ക് ജാഥയെ ആനയിച്ചു.