നാമനിർദേശ പത്രികസമർപ്പിക്കുന്നതിന് എൽഡിഎഫ് സ്ഥാനാർഥികളെയും ആനയിച്ച് തലശേരി ടൗണിൽ പ്രകടനം
തലശേരി : തലശേരി നഗരസഭയിൽ എൽഡിഎഫ് വിജയം ആവർത്തിക്കു മെന്ന് പ്രഖ്യാപിച്ച് പത്രിക സമർപ്പണം. നഗരസഭയിലെ 49 വാർഡിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി കളാണ് പത്രിക സമർപ്പിച്ചത്. നഗരസഭ മുൻ ചെയർമാൻ കാരായിചന്ദ്ര ശേഖരൻ (ചിള്ളക്കര) സിപി ഐ എം ഏരിയകമ്മിറ്റി അംഗങ്ങളായ വി എം സുകുമാരൻ (വയലളം), വി സതി (കല്ലിൽതാഴെ) എന്നിവരും പത്രിക സമർപ്പിച്ചവരിൽ ഉൾപ്പെടും. സിപിഐയുടെ നാല് സ്ഥാനാർഥികൾ ബുധനഴ്ച പത്രിക നൽകും.
പുതിയബസ്സ്റ്റാന്റിൽ നിന്ന് നൂറ് കണക്കിനാളുകൾ അണിനിരന്ന പ്രകടനമായാണ് പത്രിക നൽകാൻ സ്ഥാനർഥികളെത്തിയത്. ഒവി റോഡ്, പഴയബസ്സ്റ്റാന്റ്, ആശുപത്രി റോഡ്, എം ജി റോഡ് വഴി കടന്നുപോയ സ്ഥാനാർഥികളെയും ആനയിച്ചുള്ള പ്രകടനം കാണാനും അഭിവാദ്യം അർപ്പിക്കാനും നിരവധിപേരെത്തി. വികസന തുടർച്ചക്ക് എൽഡിഎഫ് എന്ന മുദ്രാവാക്യവുമായാണ് ജനങ്ങൾ പ്രകടനത്തിൽ അണിനിരന്നത്. ഒന്ന് മുതൽ 27വരെ വാർഡിലുള്ളവർ ഉപവരണാധികാരിയായ നഗരസഭ റവന്യു ഓഫീസർ കെ സി ദീപ മുന്പാകെയും 28 മുതൽ 53 വരെ വാർഡിലുള്ളവർ ഉപവരണാധികാരി എക്സിക്യുട്ടീവ് എൻജിനിയർ യു ശ്രീജ മുന്പാകെയു മാണ് പത്രി നൽകിയത്. എൽഡിഎഫ് നേതാക്കളായ കാരായിരാജൻ, സി കെ രമേശൻ, സി പി ഷൈജൻ, എം എസ് നിഷാദ്, ബി പി മുസ്തഫ, കെ വിനയരാജ്, കെ വി രജീഷ്, കാത്താണ്ടി റസാഖ്, എ രമേഷ്ബാബു എന്നിവരും പത്രിക സമർപ്പണത്തിൽ പങ്കെടുത്തു. ആകെ 127 പേരാണ് ചൊവ്വാഴ്ച നഗരസഭയിൽ പത്രിക നൽകിയത്.