ബഷീർ ദിനത്തോടനുബന്ധിച്ച് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ കണ്ണൂർ വായനയും സമ്മാന വിതരണവും നടത്തി
കണ്ണൂർ : ബഷീർ ദിനത്തോടനുബന്ധിച്ച് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ കണ്ണൂർ മഹാത്മ മന്ദിരത്തിൽ വെച്ച് ബാല്യകാലസഖി എന്ന പേരിൽ ബഷീർ വായനയും സമ്മാന വിതരണവും നടത്തി. യുവകഥാകൃത്ത് കെ.എസ്.വിനീത് ഉദ്ഘാടനം നിർവ്വഹിച്ചു.
കൈരളി സേവക് സമാജ് സെക്രട്ടറി അഡ്വ.അജയൻ വടക്കയിൽ അധ്യക്ഷത വഹിച്ചു.താവക്കര ഗവ. യു.പി. സ്കൂൾ മുൻ പ്രഥമാധ്യാപകൻ വി.മണികണ്ഠൻ മുഖ്യഭാഷണം നടത്തി. വായനാദിനം, ലഹരി വിരുദ്ധ ദിനം എന്നിവയോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനവിതരണം ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ നിർവ്വഹിച്ചു. കഥാകൃത്ത് ആനന്ദകുമാർ പറമ്പത്ത് ബഷീർ കൃതികളുടെ നിരൂപണം നടത്തി.പവിത്രൻ കൊതേരി, ഷമീൽ ഇഞ്ചിക്കൽ, ഷാഹിറ ജാഫർ, മധു കക്കാട്, രഘു കോങ്ങാറ്റ, മോഹൻദാസ് പാറാൽ തുടങ്ങിയവർ സംസാരിച്ചു.