ഓടക്കടവ് വയക്കര റോഡിലെ വയലിൽ കക്കൂസ് മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടികൂടി
മുണ്ടേരി : ഓടക്കടവ് വയക്കര റോഡിലെ വയലിൽ കക്കൂസ് മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടികൂടി. മാലിന്യം തള്ളിയവർ ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ നുകാർ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. എസ് കോർട്ട് വാഹനന്തോടൊപ്പമാണ് ഇന്നലെ പുലർച്ചെ ലോറിയിൽ മലിന്യം തള്ളാൻ എത്തിയത്. നാട്ടുകാർ സ്ഥലത്തെത്തി യതോടെ മാലിന്യം തള്ളാ നെത്തിയവർ ഓടി രക്ഷപ്പെട്ടു.
പ്രദേശത്ത് ഒരു വർഷത്തിലധികമായി മാലിന്യം തളുന്നത് പതിവാണെന്നും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല അങ്ങനെയാണ് ചെറുപ്പക്കാർ ദിവസങ്ങളായി രാത്രി കാവൽക്കാർ നിന്നാണ് ഇവരെ പിടി കൂടിയതെന്നും ഉടനെ ബന്ധപ്പെട്ടവരെയും പോലീസിനെയും അറിയിക്കുകയായി രുന്നെന്നും നാട്ടുകാർ പറഞ്ഞു. ഓടി രക്ഷപ്പെടുന്നതിനിടയിൽ വാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു നിലയിലാണ് വിവരമറിഞ്ഞ് പോലീസും വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത ഉൾപ്പടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ പിണറായി പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഗീത പറഞ്ഞു.