സ്നേഹതീരം ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരണം നടത്തി; ചെയർമാൻ പി മുകുന്ദൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു
ആന്തൂർ : ആന്തൂർ നഗരസഭ, കുടുംബശ്രീ ജില്ലാമിഷൻ, സിഡിഎസ്, ജിആർസി സംയുക്തമായി നഗരസഭ ആസ്ഥാനത്തുള്ള സ്നേഹതീരം ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരണം നടത്തി. ചെയർമാൻ പി മുകുന്ദൻ പരിപാടികൾ ഉൽഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർ പേർസൺ വി സതീദേവി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ സി പ്രഭാവതി, എം എം അനിത,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം ആമിന ടീച്ചർ, ഓമന മുരളീധരൻ, പി കെ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി എൻ അനീഷ് തുടങ്ങിയവർ സംസാരിച്ചു. യൌവന കാല പ്രശ്നങ്ങളെ പ്പറ്റി സിഡിഎസ് ഇന്റേൺ കെ അശ്വതി രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തു. കൌൺസിലർമാർ, രക്ഷിതാക്കൾ, സിഡിഎസ് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.