പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഗവ.യു.പി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് വിജയോത്സവം പരിപാടി സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഗവ.യു.പി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് വിജയോത്സവം പരിപാടി സംഘടിപ്പിച്ചു.. ചടങ്ങിൽ എച്ച് എം സുജിത്ത് മാഷ് സ്വാഗത കർമ്മം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് പി വി മോഹനൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ബഹുമാനപ്പെട്ട അഴീക്കോട് മണ്ഡലം എംഎൽഎ കെ വി സുമേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല മുഖ്യാതിഥി യായി. വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും അധ്യാപകർക്കും മെഡലുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രമോദ് ടി കെ, വാർഡ് മെമ്പർ ശ്രീമതി രജനി ടി, അറബിക് കോളേജ് വൈസ് പ്രിൻസിപ്പാൾ, മദർ PTA പ്രസിഡണ്ട് ശ്രീമതി രേഷ്മ, ശ്രീ അബ്ദുൽ സത്താർ, മുൻ എച്ച് എം ശ്രീ ജയപ്രകാശൻ മാഷ്, സ്കൂളിന്റെ ആദ്യത്തെ HM ശ്രീ മുസ്തഫ മാഷ്, എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ മധു വി യുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു. വൈകുന്നേരം 3 മണിക്ക് നടന്ന ഘോഷയാത്രയിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അണിചേർന്നു. കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചു.