വിജ്ഞാന കേരളം എൽ ആർ പി പരിശീലനം ഏപ്രിൽ 16 ന് പാപ്പിനിശ്ശേരിയിൽ
കണ്ണൂർ : വിജ്ഞാന കേരളം വാർഡ് തല എൽ ആർ പി മാരുടെ പരിശീലനം ഏപ്രിൽ 16 ബുധനാഴ്ച്ച പാപ്പിനിശ്ശേരിയിൽ വെച്ചു നടക്കും. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പാപ്പിനിശ്ശേരി, വളപട്ടണം, ചിറക്കൽ, അഴിക്കോട് ഗ്രാമ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 160 എൽ ആർ പി മാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
തൊഴിൽ രഹിതരായ അഭ്യസ്ഥവിദ്യരെ വാർഡുകളിൽ നിന്നും കണ്ടെത്തി ജോബ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനും, അതുവഴി മെയ് മാസം കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ നടക്കുന്ന ജില്ലാ ജോബ് ഫെയറിൽ പങ്കെടുപ്പിച്ചു യോഗ്യതയ്ക്കനുസരിച്ചു തൊഴിൽ ലഭ്യമാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. കിലയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനത്തിന് ജില്ലാ ആർ പി മാരായ വി കെ പ്രകാശിനി, റിട്ട:എ ഇ ഒ കൃഷ്ണൻ, തീമാറ്റിക് എക്സ്പേർട്ട് വി പി ജിഷ, കില ബ്ലോക്ക് കോർഡിനേറ്റർ ഇ രാഘവൻ എന്നിവർ നേതൃത്വം നൽകും. ഇ. രാഘവൻ മാസ്റ്റർ, കില ബ്ലോക്ക് കോർഡിനേറ്റർ, കണ്ണൂർ. 9605758518