പുതിയ ദേശീയപാതയുടെ സർവീസ് റോഡിൽ പാപ്പിനിശ്ശേരി എൽപി സ്കൂളിന് സമീപത്ത് സർവീസ് റോഡിൽ വ്യാപകമായി വിള്ളൽ
പാപ്പിനിശ്ശേരി : പുതിയ ദേശീയപാതയുടെ സർവീസ് റോഡിൽ പാപ്പിനിശ്ശേരി എൽപി സ്കൂളിന് സമീപത്ത് സർവീസ് റോഡിൽ വ്യാപകമായി വിള്ളൽ. ദേശീയപാതയ്ക്കാ യി ആറുവരിപ്പാതയുടെ അടിത്തറയൊരു ക്കാൻ സർവീസ് റോഡരികിൽനിന്ന് മണ്ണ് കുഴിച്ചെടുത്തിരുന്നു. ആ പ്രവൃത്തിക്കിടയി ലാണ് വ്യാപകമായി സർവീസ് റോഡിൽ വിള്ളൽ ദൃശ്യമായത്. ചില ഭാഗങ്ങളിൽ ആഴത്തിൽ വിള്ളലുകളുണ്ട്. പ്രശ്നം ആശങ്ക സൃഷ്ടിച്ചതോടെ ആറുവരിപ്പാത യ്ക്ക് കുഴിച്ച ഭാഗത്ത് സർവീസ് റോഡരികിൽ മെറ്റലുകൾ നിറച്ചിട്ടുണ്ട്. എന്നാൽ ശക്തമായ മഴ പെയ്തിറങ്ങിയാ ൽ താത്കാലിക സംവിധാനമാകെ പാളിയേക്കും. നൂറുകണക്കിന് കൂറ്റൻ ലോറികളടക്കം ഇടതടവില്ലാതെ 24 മണിക്കൂറും കടന്നുപോകുന്ന സർവീസ് റോഡിലെ ചെറിയ അപാകംപോലും വലിയ പ്രതിസന്ധിയുണ്ടാക്കും.