ജീവനക്കാരെ അന്യായി സസ്പെൻഡ് ചെയ്തു; വൈദ്യുതി ഭവനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂർ : ജീവനക്കാരെ അന്യായി സസ്പെൻഡ് ചെയ്ത എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നടപടിക്കെതിരെ KSEB വർക്കേഴ്സ് അസോസിയേഷൻ CITU വിന്റെ നേതൃത്വത്തിൽ കണ്ണൂർ തെക്കീ ബസാർ വൈദ്യുതി ഭവനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ ദേവകുമാർ അധ്യക്ഷത വഹിച്ചു. എ സമീർ, കെ. രഘുനാഥൻ, സി അജിത എന്നിവർ സംസാരിച്ചു. പി ശ്രീജേഷ്, ഗ്രിനേഷ്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.