കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ കഴിഞ്ഞ പ്രതി വീണ്ടും അറസ്റ്റിൽ
കണ്ണൂർ : മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ കഴിയുകയാ യിരുന്ന പ്രതി വീണ്ടും അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിസാം ആണ് പിടിയിലായത്. കണ്ണൂരിൽ നിന്ന് രണ്ടു കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതി ആയിരുന്നു. ടൗൺ എസ് ഐ വി .വി . ദീപ്തിയുടെ നേതൃത്വ ത്തിലാണ് പ്രതിയെ പിടികൂടിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ, മയക്കു മരുന്ന് ഗുളിക എന്നിവയും കണ്ടെടുത്തു.