ഏരുവേശ്ശി ഗ്രാമ പഞ്ചായത്തും ചെമ്പേരി ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റും സംയുക്തമായി ചെമ്പേരി ടൗൺ ക്ലിനിംഗ് നടത്തി
കണ്ണൂർ : വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ഏരുവേശ്ശി ഗ്രാമ പഞ്ചായത്തും ചെമ്പേരി ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റും സംയുക്തമായി ചെമ്പേരി ടൗൺ ക്ലിനിംഗ് നടത്തി. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്സിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് മധുതൊട്ടിയിൽ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈല ജോയ്, അസിസ്റ്റൻ്റ് സെക്രട്ടറി ബിജോയ് മാത്യു,ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, VEO ‘ബിന്ദു, ബ്ലോക്ക് മെമ്പർ സോജൻകാരാമയിൽ,ഷിൻ്റോ മാത്യു, ജോയി ജോൺ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. NSS കുട്ടികൾ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു