ബിഎസ്എൻഎൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു
കണ്ണൂർ : ബിഎസ്എൻഎൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു.തളിപ്പറമ്പിൽ നിന്നും ആരംഭിച്ച റാലി വൈകുന്നേരത്തോടെ കണ്ണൂരിൽ സമാപിച്ചു. JTO സാബു ജോൺ നയിച്ച റാലി തളിപ്പറമ്പിൽ നിന്നും ആരംഭിച്ച് ശ്രീകണ്ഠാപുരം, ഇരിക്കൂർ, മട്ടന്നൂർ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷമാണ് കണ്ണൂരിൽ സമാപിച്ചത്. തളിപ്പറമ്പിൽ BSNL ഡെപ്യൂട്ടി ജനറൽ മാനേജർ ബാലചന്ദ്രൻ നായർ p ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ശ്രീകണ്ഠാപുരത്ത് മുൻസിപ്പൽ ചെയർപേഴ്സൺ ഡോ .k v ഫിലോമിനയും ഇരിക്കൂറിൽ C I രജീഷും റാലിയെ അഭിസംബോധന ചെയ്തു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 5 വരെ മെഗാ മേള ഓഫറും ഒരുക്കിയിട്ടുണ്ട്. പുതിയ 4 ജി സിം എടുക്കുമ്പോൾ 125 രൂപ മാത്രം. ദിവസവും 2 ജിബി, അൺലിമിറ്റഡ് കാൾ, 100 sms എന്നിവ 45 ദിവസത്തേക്ക് ലഭ്യമാവും. കൊളച്ചേരി, ആലക്കോട്,ശ്രീകണ്ഠാപുരം, പയ്യാവൂർ,ഇരിക്കൂർ, മാങ്ങാട്ടുപറമ്പ് , മാതമംഗലം, ചപ്പാരപ്പടവ്, കരുവഞ്ചാൽ, ചെമ്പേരി, നടുവിൽ, ചാലോട് എന്നിവിടങ്ങളിൽ മേള ഒരുക്കിയിട്ടുണ്ട്.