മുദ്രാ ഓഡിറ്റോറിയം & ഡൈനിങ്ങ് ഹാളിൻ്റെയും വിവിധ മുദ്രാ കിരണം പദ്ധതികളുടേയും ഉദ്ഘാടനം നടന്നു
മുണ്ടേരി : മുദ്രാ ഓഡിറ്റോറിയം & ഡൈനിങ്ങ് ഹാളിൻ്റെയും വിവിധnമുദ്രാ കിരണം പദ്ധതികളുടേയും ഉദ്ഘാടനം മുണ്ടേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. സാഹിത്യ കുലപതിയും നോവലിസ്റ്റുമായ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മുൻ എം.പി.യും മുദ്രാ വിദ്യാഭ്യാസ സമിതി ചെയർമാനുമായ കെ.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച ഫണ്ടുകൾ വിനിയോഗിച്ചാണ് മുദ്ര വിദ്യാഭ്യാസ പദ്ധതിയിൽ വികസ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.
REC പ്രതിനിധി ഉദയകുമാർ, വിദ്യാകിരണം കോഡിനേറ്റർ കെ.സി. സുധീർ, സംവിധായകൻ ആഷിഖ് അബു, ചലചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഇൻ്റർനാഷണൽ ഫുഡ് ബോളർ ഷറഫലി, സിനി ആർട്ടിസ്റ്റ്മാരായ ജയകൃഷ്ണൻ, ഗായത്രി വർഷ, സംഗീതജ്ഞൻ രഞ്ജിത്ത് രാജ്, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ബഹുമുഖ പ്രതിഭ മാസ്റ്റർ ബദരീനാഥ് ലളിതകല അക്കാദമി ചെയർമാൻ മുരളിചീരോത്ത്, വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്ത് അഡ്വ: കെ.കെ. രത്നകുമാരി, മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ, സ്കൂൾ പ്രിൻസിപ്പാൾ എം. മനോജ് കുമാർ, ഹെഡ്മിസ്ട്രിസ് പി.കെ. റംലത്ത് ബീബി, മുദ്രാവിദ്യാഭ്യാസ സമിതി ജന: കൺവീനർ പി.പി. ബാബു, പി.ടി.എ പ്രസിഡന്റ് പി സി. ആസിഫ്, കെ. വേണു. വി.കെ. സുരേഷ് ബാബു, പി.കെ. പ്രമീള, തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു