ഇ. അഹമ്മദ് സാഹിബിന്റെ എട്ടാം ചരമവാർഷികം; അന്താരാഷ്ട്ര സമ്മേളനം നടത്തുവാൻ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു
കണ്ണൂർ : വിശ്വപൗരനും മുൻ കേന്ദ്രമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റു മായിരുന്ന ഇ. അഹമ്മദ് സാഹിബിന്റെ ആശയാദർശനങ്ങളും മാനവികമൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനുമായി അദ്ദേഹത്തിന്റെ എട്ടാംചരമവാർഷിക ത്തോടനുബന്ധിച്ച് 2025 ഫെബ്രുവരി ആദ്യവാരത്തിൽദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുവാൻ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഇ. അഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് അന്തർദേശീയ സമ്മേളനം നടത്തുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് ഉദ്ഘാടന സെഷൻ, അനുസ്മരണപ്രഭാഷണം, ടെക്നികൽസെഷനുകൾ, പാനൽ ഡിസ്കഷൻ, പുസ്തക പ്രകാശനം, ഗവേഷണപ്രബന്ധാവതരണം, പ്രാദേശിക ചരിത്ര അവതരണം, പുസ്തകോത്സവം, ഫോട്ടോഎക്സിബിഷൻ ,അവാർഡ് വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയും പി കെ കുഞ്ഞാലിക്കുട്ടി, പി എം എ .സലാം, സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങൾ, പി കുഞ്ഞിമുഹമ്മദ് എന്നിവർരക്ഷാധികാരികളുമാണ്. അബ്ദുറഹ്മാൻ കല്ലായി (ചെയർമാൻ) അഡ്വ. അബ്ദുൽ കരീം ചേലേരി (ജന: കൺവീനർ), കെ.ടി.സഹദുള്ള (കൺവീനർ) പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി ( ട്രഷറർ) എന്നിവരാണ്സംഘാടകസമിതി ഭാരവാഹികൾ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾ കെ. എം സി.സി ഘടകങ്ങളുടെ നേഷണൽ സ്റ്റേറ്റ് ഭാരവാഹികൾ മറ്റു പോഷകഘടകങ്ങളു ടെയും സർവീസ് സംഘടനകളുടെയുംജില്ലാ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ എന്നിവർ സംഘാടക സമിതിയുടെ സഹ ഭാരവാഹികളാണ്.
സംഘാടകസമിതി യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ .ടി . സഹദുള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. അഡ്വ.പി മഹമൂദ്, ഡോ:പി.ടി അബ്ദുൽ അസീസ്, വി.പി. വമ്പൻ, കെ.പി.താഹിർ, ഇബ്രാഹിംമുണ്ടേരി, കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ.എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം , ടി.പി. മുസ്തഫ, ബി.കെ. അഹമ്മദ് ,കോർപ്പറേഷൻ മേയർമുസ്ലിഹ് മoത്തിൽ, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ കെ. കെ. അഷറഫ്, ഇഖ്ബാൽ കോയിപ്ര , പി.വി. അബ്ദുള്ള മാസ്റ്റർ, ഫാറൂഖ് വട്ടപ്പൊയിൽ, സി. സമീർ, എം.എം. മജീദ്, ടി.എൻ.എ. ഖാദർ, ഇ.പി.ഷംസുദ്ദീൻ, ഷാനിദ് മേക്കുന്ന്, പോഷക സംഘടനാ നേതാക്കളായ നസീർ നെല്ലൂർ, പി.സി. നസീർ, നസീർ പുറത്തിൽ, കെ.പി. റംഷാദ്, എം.എ. കരീം, ആലിക്കുഞ്ഞി പന്നിയൂർ, പി.സാജിത ടീച്ചർ,സി. സീനത്ത്, ഷമീമ ജമാൽ, കെ.സി. അഹമ്മദ്, സി. പി. വി അബ്ദുള്ള, യു.പി. അബ്ദുറഹിമാൻ, എം.പി.എ.റഹീം, അഡ്വ. അഹമ്മദ് മാണിയൂർ, പി.പി.മഹമൂദ്, പ്രസംഗിച്ചു എന്നിവർ പ്രസംഗിച്ചു.