ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറിന്റെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറിന്റെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ: കെ കെ രത്നകുമാരി, അഡ്വ.ടി സരള, ഫിനാൻസ് ഓഫീസർ കെ വി മുകുന്ദൻ, പഞ്ചായത്ത് സീനിയർ സൂപ്രണ്ട് വി പി സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.