കണ്ണൂർ പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ : പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈജുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊയിലൂർ മുത്തപ്പൻമടപ്പുര തിറ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. ഉത്സവത്തിനിടെ ഷൈജുവടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷൈജുവിന് വെട്ടേല്‍ക്കുകയും മറ്റ് നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്ദനമേല്ക്കുക യുമായിരുന്നു. ഷൈജുവിന് തലയ്ക്കാണ് പരിക്കേറ്റത്. ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ പാനൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.