കണ്ണൂർ ഉളിക്കൽ ടൗണിൽ നിയന്ത്രണം വിട്ട ഓമ്നി വാൻ പച്ചക്കറി, ലോട്ടറി കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു
കണ്ണൂർ : ഉളിക്കൽ ടൗണിൽ നിയന്ത്രണം വിട്ട ഓമ്നി വാൻ പച്ചക്കറി, ലോട്ടറി കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം .ഇരിട്ടി ഭാഗത്തുനിന്നും വന്ന ഓമ്നി വാൻ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരൻ അന്യ സംസ്ഥാന തൊഴിലാളിക്കും, പോസ്റ്റോഫീസ് ജീവനക്കാരനും പരിക്കേറ്റു. വാഹനം ഇടിച്ചുകയറിയ കടക്ക് സമീപം നിന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരെയും ഉളിക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.