കണ്ണൂരിൽ തെരുവുനായയുടെ ആക്രമണം; ഇരുപത്തഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ ഭീതി പരത്തി തെരുവുനായയുടെ ആക്രമണം. തെരുവു നായയുടെ കടിയേറ്റ് ഇരുപത്തഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ആണ് നായയുടെ ആക്രമണം ഉണ്ടായത്. കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡ്, എസ് ബി ഐ പരിസരം, പ്രഭാത് ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് തെരുവുനായ ആളുകളെ പിന്തുടര്ന്ന് കടിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ഥി നീര്കടവിലെ നവനീത്, ഫോര്‍ട്ട് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന് കൂത്തുപറമ്പിലെ സിബിന്, മുഴപ്പിലങ്ങാട് സ്വദേശി അബ്ദുള്‍ നാസര്‍, തളിപ്പറമ്പ് സ്വദേശി ഗണേഷ് കുമാര്‍, കാങ്കോലിലെ വിജിത്ത്, തമിഴ്നാട് ചിന്ന സേലം സ്വദേശി ഭാഗ്യരാജ്, മുണ്ടേരിയിലെ റാഷിദ, എസ് ബി ഐ ജീവനക്കാരന് രജീഷ്, അഞ്ചരക്കണ്ടിയിലെ റജില്‍, എറണാകുളത്തെ രവികുമാര്‍, കണ്ണപുരത്തെ ശ്രീലക്ഷ്മി, വാരം സ്വദേശി സുഷീല്‍, കുറുവ വട്ടംകുളത്തെ അജയകുമാര്‍, കൂത്തുപറമ്പിലെ സഹദേവന്, കീഴറയിലെ ഹമീദ്, രാമന്തളിയിലെ പവിത്രന്, കടംമ്പൂരിലെ അശോകന്, നായാട്ടു പാറ സ്വദേശി സീന, കൂത്തുപറമ്പിലെ മനോഹരന്, പുതിയതെരുവിലെ വിജിന, കൊട്ടിയൂരിലെ സാജു, കാഞ്ഞങ്ങാട് സ്വദേശി നന്ദന, മണിക്കടവിലെ ജിനോ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മിക്കവര്‍ക്കും കാലിനാണ് കടിയേറ്റത്. അക്രമാസക്തനായ നായ പിന്തുടര്ന്ന് ഓടിച്ചിട്ട് കടിക്കുകയായിരുന്നു.