മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും നാഷണൽ സേവിങ്സ് ഡെപ്യൂട്ടി ഡയറക്ടറുമായ ടി.പി. ചന്ദ്രശേഖരൻ അന്തരിച്ചു
കല്യാശേരി : മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും നാഷണൽ സേവിങ്സ് ഡെപ്യൂട്ടി ഡയറക്ടറുമായ ടി.പി. ചന്ദ്രശേഖരൻ (70) അന്തരിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ( വി.ഇ.ഒ.), ബി.ഡി. ഓ., നാഷണൽ സേവിങ്ങ്സ് ഡപ്യൂട്ടി ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏരുവേശ്ശി എ.യു.പി.സ്ക്കൂൾ റിട്ട.അധ്യാപകനും അന്തരിച്ച സി.എച്ച് ഗോവിന്ദൻ മാസ്റ്റരുടെയും പരേതയായ ടി.പി. പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: പി.വി. പ്രേമവല്ലി (മൊറാഴ ) മക്കൾ: ജയേഷ് (ചെന്നൈ), ജിഷിത. മരുമകൾ: ലോല ( പള്ളിക്കുന്ന് ) മറ്റു സഹോദരങ്ങൾ: നിർമ്മല കുമാരി (മുംബൈ), ലളിതകുമാരി. ഗോപിനാഥൻ (മയ്യിൽ ), പരേതനായ ടി.പി. പ്രഭാകരൻ നമ്പ്യാർ.